വയനാട്ടിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് -താമരശ്ശേരി ചുരത്തിൽ ഒരു തടസ്സം ഉണ്ടായാൽ ഏറ്റവും അത്യാവശ്യ സേവനങ്ങൾക്ക് പോലും കോഴിക്കോട് പോലുള്ള ജില്ലകളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. അതിന് ബദൽ പാതകൾ അടിയന്തരമായി തയ്യാറാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു