വൈജ്ഞാനിക നിയമസഭാ മണ്ഡലം: പദ്ധതി തയ്യാറാക്കാൻ സി ഇ ടി യിൽ നിന്ന് വിദഗ്ധ സംഘവും പട്ടാമ്പിയിൽ. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ (CET) യിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. ഭാവി മുന്നിൽക്കണ്ടുള്ള നഗര വികസനം, പശ്ചാത്തല സൗകര്യങ്ങൾ, കണക്ടിവിറ്റി, സോഷ്യൽ ഇൻഫ്രാസ്പെക്ടര്‍, വിവിധതരം സമൂഹങ്ങളുടെ വികസന ആവശ്യങ്ങൾക്കുള്ള പദ്ധതികൾ തുടങ്ങിയവ പഠന വിധേയമാക്കാനും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള പഠനമാണ് സംഘം നടത്തുക.