മദ്യലഹരിയിൽ ആനിക്കാട് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി വനിത പ്രസിഡന്റിനും വനിതാ ജീവനക്കാർക്കും നേരെ നഗ്നത പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് പിടിയിൽ.ആനിക്കാട് നൂറോമ്മാവ് അയിരൂർതറ വീട്ടിൽ അജിത് ഫ്രാൻസീസ് (32) നെയാണ് കീഴ്‌വായ്പ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.മല്ലപ്പള്ളി ആനിക്കാട് ഗ്രാമപഞ്ചായത്ത് ഒഫീസിൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് വൈകിട്ട് 4.30 ഓടെയാണ് പുറത്തു വന്നത്. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയലിന്റെ ചേംബറിൽ അതിക്രമിച്ചു കടന്ന ഇയാൾ ബഹളം വയ്ക്കുകയും അസഭ്യം പറയുകയുമായിരുന്നു.