ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ അനധികൃതമായി താമസിച്ചിരുന്ന കൊളംബോ സ്വദേശിനി ഭണ്ഡാരനായകെ മുദിയിസിലാഗ യേയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റിക്കാട് സ്വദേശിയായ കാവുങ്ങൽ വീട്ടിൽ സ്റ്റാൻലി എന്നയാളുമായി വിവാഹിതയായ ഇവർ കുറ്റിക്കാടുള്ള വീട്ടിൽ 2012 മുതൽ താമസിച്ചു വരികയായിരുന്നു. ഇവരുടെ വിസ കാലാവധി ജൂലൈ 10 അവസാനിച്ചിരുന്നു.