പട്ടാമ്പി മണ്ഡലത്തിലെ നാല് അംഗണവാടികളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. വാടാനാംകുറുശ്ശി അങ്കണവാടി, മരുതൂർ അങ്കണവാടി, കൂട്ടായി തെരുവ് അങ്കണവാടി, അണ്ടലാടി അങ്കണവാടി എന്നിവയാണ് നിർമ്മിക്കുന്നത്. ഇന്ന് വൈകുന്നേരം നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അങ്കണവാടികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സാരഥികൾ, അതത് വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.