അയൽവാസിയെ കമ്പിവടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളെ കൂടൽ പോലീസ് പിടികൂടി. കൂടൽ നിരത്തുപാറ എലിക്കോട് കിഴക്കതിൽ വിഷ്ണു (33)ആണ് അറസ്റ്റിലായത്.വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ മെയ് 16ന് വൈകിട്ട് അയൽവാസിയായ എലിക്കോട് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ അസഭ്യം വിളിക്കുകയും രാമചന്ദ്രനെ കമ്പി വടികൊണ്ടും മറ്റും അടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. രാമചന്ദ്രൻ കൂടൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.