മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഓച്ചിറ വലിയകുളങ്ങരയിൽ നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെഎസ്ആർടിസി ബസും ഥാർ ജിപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തേവലക്കര സ്വദേശി പ്രിൻസ് തോമസും, മക്കളായ അതുൽ, അൽക്ക എന്നിവരുമാണ് മരണപ്പെട്ടത്. ഭാര്യ ബിന്ദു സൂസൻ വർഗീസും, മറ്റൊരു മകൾ ഐശ്വര്യയും പരിക്കുകളോടെ ചികിത്സയിലാണ്.