വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളിയിൽ ഇരുനില വീടിൻ്റെ വാതിൽ കുത്തി തുറന്ന് കവർച്ച നടത്തിയ വീട്ടുകാരുടെ അടുത്ത ബന്ധുവായ 19 വയസുകാരൻ പിടിയിൽ.വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ച നാലര പവൻ്റെ സ്വർണാഭരണങ്ങളും ഒൻപതു ലക്ഷം രൂപയും കവർന്ന ചിറക്കൽ കാട്ടാമ്പള്ളി പരപ്പിൽ വയലിൽ പി. മുഹമ്മദ് റിഫാനെയാണ് വളപട്ടണം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി വിജേഷിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടി കൂടിയത്.