ഒരാൾ കൊല്ലപ്പെട്ട കണ്ണപുരം കീഴറയിലെ സ്ഫോടനക്കേസിലെ മുഖ്യ പ്രതി അനൂപ് മാലിക്കിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തി. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതി- 3 ആണ് പ്രതിയെ 3 ദിവസത്തേക്ക് ഇന്ന് കസ്റ്റഡിയിൽ വിട്ടത് പടക്കശേഖരം എത്തിച്ചത് എവിടെ നിന്ന് എന്നതടക്കം കണ്ടെത്താൻ കണ്ണപു രം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃ ത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച പകൽ 2 ഓടെ സ്ഫോടനം നടന്ന കീഴറയിലെ വീട്ടി ലെത്തിച്ച് തെളിവെടുപ്പും നടത്തി. പ്രതിയെ ചോദ്യം ചെയ്യുന്നത് നാളെയും തുടരും.