Thiruvananthapuram, Thiruvananthapuram | Aug 23, 2025
ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പോലീസ് കസ്റ്റഡിയിൽ .പോലീസ് ഉദ്യോഗസ്ഥൻ ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് മെഡിക്കൽ കോളേജ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മനുവിന് കുത്തേറ്റത്. മനുവിന്റെ വയറിലും മുഖത്തും കുത്തേറ്റിട്ട് ഉണ്ട്. മനു നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.