ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുക, പിസി വിഷ്ണുനാഥ് എംഎൽഎ മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് എംഎൽഎയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിച്ചു.