എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ വീട്ടിൽ പ്രണവിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എടത്തുരുത്തി മുനയം ദ്വീപിൽ വെച്ച് കാട്ടൂർ മുനയം സ്വദേശി കോലോത്തുംകാട്ടിൽ ബാലുവിനെയാണ് പ്രണവ് മാരകമായി ആക്രമിച്ചത്. സുഹൃത്തുക്കളായ രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്.