പാലക്കാട് കോങ്ങാട് ബസ്സ് തട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ചു കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്. ഒരു കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പാലക്കാട് ചെറുപ്പുളശ്ശേരി പാതയിൽ കോങ്ങാട് ചല്ലിക്കലിൽ ആണ് അപകടം ഉണ്ടായത്. കാറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ഓട്ടോയിൽ ഇടിച്ച് കയറിയാണ് അപകടം. പരുക്കേറ്റ 3 കുട്ടികളെ കോവൈ മെഡിക്കൽ കോളേജിലേക്കും ബാക്കി കുട്ടികളെ പാലന ആശുപത്രിയിലേക്കും മാറ്റി. മദ്രസയിൽ നിന്നും തിരിച്ച് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു കുട്ടികൾ.