കാർഷിക കാർണിവല്ലിൻ്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ നടന്ന വിളവെടുപ്പ് മഹോത്സവ ജാഥയുടെ സമാപന സമ്മേളനം പടിഞ്ഞാറങ്ങാടിയിൽ നടന്നു. സിനിമാതാരം വി.കെ ശ്രീരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദീൻ കളത്തിൽ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. നാടക പ്രവർത്തകൻ ഹേമന്ത് കുമാർ മുഖ്യാതിഥിയായി.