കോഴിക്കോട്: വെള്ളയിൽ ശാന്തി നഗറിൽ നാലുദിവസം മുമ്പ് മരിച്ച 45 വയസുകാരന്റെ മൃതദേഹം ഖബർ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്. തോണിച്ചാൽ സ്വദേശി അസീമിന്റെ മൃതദേഹമാണ് ബന്ധുക്കൾ ആർ.ഡി.ഒവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ് മോർട്ടം നടത്തുകയെന്ന് പോലീസ് ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ വ്യക്തമാക്കി. തിരുവോണദിവസം രാത്രി സുഹൃത്തിനൊപ്പം മദ്യപിച്ച് അവശനായ നിലയിലാണ് അസീം വീട്ടിലെത്തിയത്. പിറ്റേന്നുതന്നെ രാവിലെ ബീച്ച് ആശുപത്രിയിലും ശേഷം മെഡിക്കൽ കോളേജ്