Download Now Banner

This browser does not support the video element.

മല്ലപ്പള്ളി: പാമല കിൻഫ്രാ പാർക്കിൽ കയറി യുവതിയെ മർദ്ദിച്ചു; സെക്യൂരിറ്റി ക്യാബിന്റെ ഗ്ലാസ്സ് അടിച്ചു തകർത്തു;പ്രതി പിടിയിൽ.

Mallappally, Pathanamthitta | Sep 3, 2025
യുവതിയെ ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി മർദ്ദിക്കുകയും,സ്ഥാപനത്തിലെ ജനൽ ഗ്ലാസ്സ് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിൽ യുവതിയുടെ സുഹൃത്തായ യുവാവിനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേക്കടവ് ആശാരിപ്പറമ്പിൽ രാജേഷ് മോൻ എന്ന എ എസ് രാകേഷ് (33)ആണ് പിടിയിലായത്.2 ന് ഉച്ചകഴിഞ്ഞു 3 ന് പാമല കിൻഫ്രാ പാർക്കിലാണ് അതിക്രമിച്ചുകടന്ന് ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചത്. സുഹൃത്ത് പാണ്ടനാട് സ്വദേശിനിയായ യുവതിയെ, ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ വിരോധത്തിലായിരുന്നു അക്രമം.
Read More News
T & CPrivacy PolicyContact Us