കടം വാങ്ങിയ തുക തിരികെ നൽകാൻ വൈകിയതിന്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. കരുപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി വടക്കൂട്ട് വീട്ടിൽ ഷാജി (41), സൃഹൃത്ത് ഉഴവത്തുകടവ് പുല്ലൂറ്റ് സ്വദേശി കൊപ്പറമ്പിൽ വീട്ടിൽ വിനോദ് (45) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നാരായണമംഗലം സ്വദേശി വട്ടപറമ്പിൽ വീട്ടിൽ നിഖിൽരാജി(40)നെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.