കയ്പമംഗലം 12 ദേശീയ പാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് കടപ്പുറം മാളുക്കുട്ടി വളവ് സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ അറക്കൽ വീട്ടിൽ റഷീദിന്റെ മകൻ 25 വയസുള്ള മുഹമ്മദ് അനസാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം പന്ത്രണ്ടിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന വലിയപറമ്പിൽ ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബസ് ബൈക്കിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്.