പഞ്ചായത്ത് മെമ്പറായി 25 വർഷം പൂർത്തിയാക്കിയ ഡയസ് മാത്യു കോക്കാട്ടിനെ ചടങ്ങിൽ ആദരിച്ചു. 2500-ൽപ്പരം അംഗങ്ങളും അത്രതന്നെ പുസ്തകങ്ങളുമാണ് നിലവിൽ ലൈബ്രറിയിൽ ഉള്ളത്. ക്ലബ് യുവ, യങ് മെൻസ് ക്ലബ്, ബാലവേദി, വനിതാവേദി, ഫാർമേഴ്സ് ക്ലബ് എന്നിങ്ങനെ 15 പോഷകസംഘടനകളും വായനശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.