ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് ഇന്നും ജാഥ പര്യടനം നടത്തിയത്. പുനലൂർ, അഞ്ചൽ ബ്ലോക്കുകളിലെ വിവിധ മണ്ഡലങ്ങളിലാണ് ജാഥ ഇന്ന് പര്യടനം നട ത്തിയത്. രാവിലെ കരവാളൂർ മണ്ഡലത്തി ൽ നിന്നും ആരംഭിച്ച ജാഥ രാത്രി ഇടമുളക്ക ൽ,അറക്കൽ മണ്ഡലങ്ങളിലെ സ്വീകരണ ത്തോടുകൂടിയാണ് സമാപിച്ചത്. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ യോഗ ങ്ങളിൽ കെപിസിസി ഭാരവാഹികളായ എം എം നസീർ, ജ്യോതികുമാർ ചാമക്കാല, ആർ രാജശേഖരൻ, സി ആർ നജീബ്, സൈമൺ അലക്സ്, ഡിസിസി പ്രസിഡണ്ട് പി രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.