മട്ടാഞ്ചേരിയിൽ ശ്രീനഗർ സ്വദേശിയെ മർദിച്ച് ഫോണും, പണവും കവർന്ന കേസിൽ മൂന്ന് പേരെ മട്ടാഞ്ചേരി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഓട്ടോയിൽ രാത്രിയിൽ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളായ ജെൻസൻ, ഹനീസ്, ഗഫൂർ എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18 ആം തിയതിയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തതായി സിഐ വൈകിട്ട് 5 മണിക്ക് സ്റ്റേഷനിൽ പറഞ്ഞു