കൈപമംഗലം എടത്തിരുത്തി പൈനൂർ ഞാറ്റുവെട്ടി വീട്ടിൽ 48 വയസ്സുള്ള മനോജിനെയാണ് കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6.30 പൂക്കാട്ട് പല്ലം ക്ഷേത്രത്തിനടുത്ത് ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ ഇയാൾ മദ്യ ലഹരിയിൽ കയറിച്ചെന്നു ഗണേശ വിഗ്രഹത്തിൽ കേടുപാടുകൾ വരുത്തുകയായിരുന്നു.തുടർന്ന് പോലീസ് ഇയാളെ പിടികൂടി.