അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ 6 അവയവങ്ങൾ ദാനം ചെയ്യും.ഹൃദയം ,കരൾ ചെറുകുടൽ ,വൃക്ക ,കണ്ണ് ,പാൻക്രിയാസ് എന്നിവയാണ് ആറുപേരിലൂടെ ജീവിക്കുക.കൊച്ചി കലൂരിലെ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 13കാരിക്ക് ആണ് ഹൃദയം കൈമാറുന്നത്.ഇന്ന് രാത്രി 10 30 ന് ബിൽജിത്തിന്റെ അവയവങ്ങൾ നീക്കം ചെയ്യുന്ന സർജറി തുടങ്ങും.തുടർന്ന് വിവിധ ആശുപത്രികളിലേക്ക് അവയവങ്ങൾ കൊണ്ടുപോകും.ഇന്ന് രാത്രി തന്നെ 13കാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തും.