കാലടി ചെങ്ങൽ സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷ ബാധ. സ്കൂളിലെ 40 ഓളം കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.കഴിഞ്ഞദിവസം സ്കൂളിൽ ഓണസദ്യ നടത്തിയിരുന്നു.ഇതിൽ നിന്നാണോ നാല്പതിൽ അധികം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്ന് സംശയിക്കുന്നതായി ചെങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വൈകിട്ട് ആറുമണിക്ക് ആശുപത്രിയിൽ പറഞ്ഞു.വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ കൂട്ടത്തോടെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.