കോഴിക്കോട്: മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകളുമായി 'ഇപ്റ്റ' നാട്ടുതുടി സംഘം. സംസ്ഥാന സർക്കാറിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള 'മാവേലിക്കസ് 2025'ന്റെ മാനാഞ്ചിറയിലെ വേദിയിലാണ് ശ്രീകൃഷ്ണദാസ് വല്ലാപ്പുന്നി നേതൃത്വം നൽകിയ 'ഇപ്റ്റ' നാട്ടുതുടിയുടെ നാടൻ പാട്ട് സംഘം പാട്ടോണം തീർത്തത്. വൈകീട്ട് ആരംഭിച്ച നാടൻ പാട്ട് കാണാൻ രാത്രി ഒമ്പതിനുശേഷവും വൻ ജനപ്രവാഹമാണുണ്ടായത്. തനത് പാട്ടുകൾ, നേരം പോക്ക്, അരവ്, താരാട്ട്, കൊയ്ത്ത്, അനുഷ്ടാന പാട്ടുകൾ എന്നിവ ഇടക