കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ വിപണി ഇടപെടലിന്റെ ഭാഗമായി നടത്തുന്ന ഓണ സമൃദ്ധി കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷിഭവ ന്‍ ഇക്കോ ഷോപ്പില്‍ തിങ്കളാഴ്ച്ച പകൽ 3 ഓടെ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല ആദ്യ വില്‍പന നടത്തി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഇന്ന് കർഷക ചന്ത ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് വിലയുടെ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നത്.