ചെറുകിട മത്സ്യ കച്ചവട കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലം മങ്ങാട് അപ്പോളോ നഗർ ഫാത്തിമ മനസിൽ സിദ്ദിഖിന് വീട് വച്ച് നൽകി. ചെറുകിട മത്സ്യത്തൊഴിലാളിയായ സിദ്ദിഖ് നട്ടെല്ല് വേദനയെ തുടർന്ന് മത്സ്യ കച്ചവടത്തിന് പോകാത്ത അവസ്ഥയിലായിരുന്നു. പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്നതാണ് സിദ്ദിഖിന്റെ കുടുംബം. മൂന്ന് സെന്റ് സ്ഥലത്ത് പലക കൊണ്ട് മറച്ച വീട്ടിലായിരുന്നു സിദ്ദിഖ് താമസിച്ചുകൊണ്ടിരുന്നത്.