പന്തളം: തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും രണ്ട് ബോർഡ് അംഗങ്ങളും പന്തളം കൊട്ടാരത്തിൽ സന്ദർശനം നടത്തി. ഈ മാസം 20 ന് പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിന് പന്തളം രാജകുടുംബത്തെ ക്ഷണിക്കാനായാണ് സന്ദർശനമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് പ്രശാന്ത് പറഞ്ഞു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി അയ്യപ്പഭക്തർക്കെതിരെയുള്ള കേസ് നിലനിൽക്കുന്ന വിഷയത്തിൽ പന്തളം കൊട്ടാരത്തിൻ്റെ അതൃപ്തി ബന്ധപ്പെട്ടവരെ അറിയിക്കും.