മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അന്‍പോടെ തൃത്താലയുടെ ഭാഗമായി കണ്ണടകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. അല്‍പോടെ തൃത്താല കൂടുതല്‍ വിപുലമായി വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.