ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണത്തിനെതിരെ ധർമ്മസ്ഥല ശ്രീ ക്ഷേത്ര ഭക്ത വൃന്ദയുടെ നേതൃത്വത്തിൽ കാസർകോഡ് നഗരത്തിൽ തിങ്കളാഴ്ച രാത്രി പന്തം കൊളുത്തി പ്രകടനം നടത്തി. മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ്റ്റാൻഡ്, എംജി റോഡ്.പഴയ ബസ്റ്റാൻഡ് വഴി ക്ഷേത്ര പരിസരത്ത് സമാപിച്ചു .