കേരളത്തെ ആധുനികതയിലേക്ക് വഴി നടത്തിച്ചത് ശ്രീനാരായണഗുരു: മന്ത്രി എം.ബി.രാജേഷ് ഒറ്റപ്പാലം: കേരളത്തെ ആധുനികതയിലേക്ക് വഴി നടത്തിച്ച മഹാസന്യാസിവര്യനാണ് ശ്രീ നാരായണ ഗുരുവെന്ന് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. ഒറ്റപ്പാലത്ത് എസ്.എൻ.ഡി.പി.യോഗം താലൂക്ക് യൂണിയൻ ഗുരു ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദർശനങ്ങൾ കൊണ്ടും, ചിന്തകൾ കൊണ്ടും, ശാന്തി കൊണ്ടും, കർമ്മം കൊണ്ടും