പാലക്കാട് ജില്ലയിലെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ തീരുമാനം. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക. നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എക്‌സ്‌പ്ലോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉണ്ടാകുമെന്നുള്ള വിവരങ്ങളാണ് ഇന്ന് രാവിലെ മുതൽ പുറത്തുവന്നത്. കല്ലേക്കാട് നിന്നും സ്‌ഫോടക വസ്തുക്കളും പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്