ജില്ല ഭരണകൂടവും പട്ടികവർഗ്ഗ വികസന വകുപ്പും കോടോംബേളൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന എബിസിഡി ക്യാമ്പയിൻ ബേളൂർ ശ്രീ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ആധികാരിക രേഖകൾ നൽകി. ഡെപ്യൂട്ടി കളക്ടർ റമീസ് രാജ് മുഖ്യ അതിഥിയായി പങ്കെടുത്തു. അക്ഷയ ഡി പി എം കപിൽദേവ് പദ്ധതി വിശദീകരണം നടത്തി