പ്രവാസികളിൽ നിന്ന് മൂന്നുകോടി രൂപയിലധികം നിക്ഷേപം സ്വീകരിച്ച് ചതിച്ചതായി ഇരകകളാക്കപ്പെട്ടവരുടെ പരാതി. ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തയ്യിൽ കുറുവയിലെ നിസാമുദ്ദീൻ ചതിച്ചുവെന്നാണ് നിക്ഷേപകരായ പ്രവാസികൾ പ്രസ്ക്ലബിൽ തിങ്കളാഴ്ച്ച പകൽ 12 ഓടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 2017ൽ നിക്ഷേപം സ്വീകരിക്കൽ ആരംഭിച്ച് വിവിധ സ്ഥലങ്ങളിൽ പേരിന് എന്തെങ്കിലും സ്ഥാപനം തുടങ്ങുകയും പിന്നീട് നഷ്ടത്തിലെന്ന് പറഞ്ഞ് പൂട്ടുകയുമാണ് ചെയ്യുന്നത്.