പാലക്കാട്-പൊള്ളാച്ചി പാതയിൽ പാറ ജംക്‌ഷനു സമീപം ഇന്നു പുലർച്ചെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു; ബൈക്ക് ഓടിച്ചയാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുന്നാച്ചിയിലെ ഹോട്ടൽ ജീവനക്കാരനും പാറ സ്വദേശിയുമായ രാജീവ് (36) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച തിരുച്ചിറപ്പള്ളി സ്വദേശി അനന്തനാണ് (28) പരുക്കേറ്റത്. ഇന്നു പുലർച്ചെ ഹോട്ടലിൽ ജോലി കഴിഞ്ഞ് ഇരുവരും വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം.