Thiruvananthapuram, Thiruvananthapuram | Aug 21, 2025
ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമാകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ബോർഡിൻറെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോർഡിൻറെ തീരുമാനം സർക്കാരിൻറെ സഹായത്തോടുകൂടി നടപ്പാവുകയാണ്. പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ ലോകത്തിൻറെ ശ്രദ്ധ പമ്പയിലെക്കെത്തുമെന്നും മന്ത്രി.