ലോറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണശേഷം പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശിവപ്രസാദിനെ സസ്പെൻഡ് ചെയ്തു.എസ്പിയുടെ ശുപാർശയിൽ എറണാകുളം റെയിഞ്ച് ഡിഐജിയാണ് എസ്ഐ ശിവപ്രസാദിനെ സസ്പെൻഡ് ചെയ്തത്.എംസി റോഡിലൂടെ പോകുന്ന തടിലോറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നത് ശിവപ്രസാദിന്റെ പതിവായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.ആദ്യ സംഭവത്തിൽ 10000 രൂപയും രണ്ടാമത് മറ്റൊരു ലോറി ഡ്രൈവറിൽ നിന്ന് 20000 രൂപയും ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നു