വൈറ്റില മേൽപ്പാലത്തിൽ ഇന്നലെ രാത്രി 11.30 ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് എറണാകുളം ആർടിഒ ഇന്ന് ഓഫീസിൽ പറഞ്ഞു.മത്സരവട്ടം നടത്തിയ കാറാണ് അപകടം സൃഷ്ടിച്ചത്.കുണ്ടന്നൂർ പാലം മുതൽ കാർ മത്സരവട്ടം നടത്തി വരികയായിരുന്നു എന്ന് കാറിൻറെ പിന്നാലെ സഞ്ചരിച്ച വാഹന യാത്രക്കാർ പോലീസിലും മോട്ടോർ വാഹന വകുപ്പിലും മൊഴി നൽകിയിരുന്നു.രണ്ടു കാറുകൾ തമ്മിൽ നടത്തിയ മത്സരം ഓട്ടത്തിൽ മുന്നോട്ടു കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്