സംസ്ഥാനത്ത് ജലജന്യരോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരം വർദ്ധിച്ചു വരുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. വൃത്തിയില്ലാത്ത കുളങ്ങളിലും തോടുകളിലും കുളിക്കുന്നവർക്ക് മാത്രമല്ല, വീടുകളിലെ കിണർ ജലം ഉപയോഗിച്ചവർക്കു പോലും മസ്തിഷ്‌ക ജ്വരം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ആഗസ്‌റ്റ് 30,31 ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുന്ന പ്രക്രിയ നടത്തും.