പെരുമ്പാവൂർ കാഞ്ഞിരക്കാട് നവജാത ശിശുവിന്റെ മൃതദേഹം മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടി കൊലചെയ്യപ്പെട്ടത് അല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. പ്രസവം നടന്നപ്പോഴെ കുട്ടി മരിച്ചിരുന്നതായാണ് കണ്ടെത്തൽ . പേടിച്ച മാതാപിതാക്കൾ കുട്ടിയുടെ മൃതദേഹം മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ചതാണെന്ന് പോലീസിന് മൊഴിയും നൽകി, ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയിുടെ മാതാപിതാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ ഇന്ന് വിട്ടയച്ചു.