തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ എഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. ഏഴ് ജില്ലകളില്‍ നിന്നായി 3102 ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികളാണ് കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 10ന് ആരംഭിച്ച ആര്‍മി റിക്രൂട്ട്മെന്റ് റാലി 16ന് സമാപിക്കും.