പ്രവാസികേരളീയര്‍ക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ ലോംഞ്ച് പരിപാടിയ്ക്കായി (സെപ്റ്റംബര്‍ 22ന്) വിവിധ പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് എന്നിവരാണ് രക്ഷാധികാരികള്‍. കയ്പമംഗലം എം.എല്‍.എ ടൈസന്‍ മാസ്റ്ററാണ് സംഘാടകസമിതി ചെയര്‍മാൻ