നിലമ്പൂർ മൂലേപ്പാടത്ത് കാട്ടാനകളുടെ വിളയാട്ടം. ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത് കർഷകരുടെ ലക്ഷ കണക്കിന് രൂപയുടെ കാർഷിക വിളകൾ. കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്തിയത് സോളാർ വൈദ്യുത വേലികൾ തകർത്ത്. കല്ലുണ്ടസ്വദേശി കണ്ണാടത്ത് മോഹൻ ദാസിന്റെ മൂലേപ്പാടത്തുള്ള കൃഷിയിട ത്തിലാണ് വലിയ തോതിൽ കൃഷി നശിപ്പിച്ചത്. കുലച്ച് പാത മൂപ്പായ 200 ഓളം വാഴകൾ. 300ലേറെ കപ്പകൾ. കൃഷിയിട ത്തിലെ രണ്ട് വർഷം പ്രായമായ 20 ലേറെ റബർ തൈകൾ,പയർ, പാവൽ ചേമ്പ് കൃഷികൾ പന്തൽ അടക്കം നശിപ്പിച്ചത്.