ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളിയുടെ പാതാള കിണറിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു. കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ ' കീഴിലുള്ള പോയോടം പള്ളിയുടെ പുറകുവശത്തുള്ള കിണറിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടുകൂടി പള്ളിയിൽ എത്തിയ യുവാവ് ചാടി ആത്മഹത്യ ചെയ്തത്. ഏകദേശം 30 വയസ്സോളം പ്രായമുള്ള യുവാവാണ് ആത്മഹത്യ ചെയ്തത്. ഈ സമയം പള്ളിയിൽ ഉണ്ടായിരുന്നവർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് കിണറിലേക്ക് എടുത്തുചാടുകയായിരുന്നു. 20 അടിയോളം താഴ്ചയുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ യുവാവ് മരിച്ചു.