കേരളം മാറിമാറി മരിച്ച ഇടത് വലത് മുന്നണികൾ തമസ്ക്കരിച്ച മഹാത്മ അയ്യങ്കാളിയെയും സാമൂഹിക പരിഷ്കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും രാജ്യമെമ്പാടും ചർച്ചയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സർക്കാരുമാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് എംഎൽ അശ്വിനി പറഞ്ഞു. കാസർകോഡ് കറന്തക്കാടുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എസ് സി മോർച്ച സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജയന്തി ആചരണം വ്യാഴാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ