ചളിങ്ങാട് സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്തിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സുഹൃത്തുക്കളും ഓണക്കളി പരിശീലനത്തിലേർപ്പെട്ടിരിക്കെ, സോജിത്ത് അവരുടെ പ്രകടനത്തെക്കുറിച്ച് കളിയാക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പെൺകുട്ടിയുടെ അമ്മയെ പ്രതി അസഭ്യം പറയുകയും വെള്ളം നിറച്ച ബോട്ടിൽ അമ്മയുടെ നേർക്ക് എറിയുകയും ചെയ്തു.