തെരുവുനായ കുറുകച്ചാടി നിർത്തിയ കാറിനു പുറകിൽ ട്രാവലർ ഇടിച്ചു കയറി അപകടം. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് നാട്ടുകല്ലിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. റോഡിൽ കുറുകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു കാർ നിർത്തുകയും ഈ സമയം പുറകിൽ വന്നിരുന്ന ട്രാവലർ കാറിനു പുറകിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറകുഭാഗവും ട്രാവലർ മുൻഭാഗവും തകർന്നു.