ചാരുംമൂട് ചാവടി വളവിന് സമീപമാണ് കഴിഞ്ഞ രാത്രിയിൽ സംഭവം നടന്നത്. പാവുമ്പ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാമചന്ദ്രനാണ് മരണപ്പെട്ടത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും