റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ചെറുവട്ടൂർ ശശിധരൻ നായർ (64) ആണ് മരിച്ചത്.ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് കുറവിലങ്ങാടിനും മോനിപ്പിള്ളിക്കുമിടയിൽ ഇവർ സഞ്ചരിച്ച ആൾട്ടോ കാർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ ശശിധരൻ നായർ മരിച്ചു.