തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ മാവാതുക്കലിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിലെ കുറുങ്കയത്ത് ആണ് വിദ്യാർത്ഥി മുങ്ങിമരിച്ചത്. ഓമശ്ശേരി നടുകിൽ സ്വദേശി സുജിത്തിന്റെ മകൻ അനുഗ്രഹ് (17) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായത്. തുടർന്ന് മുക്കം ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിയെ മുങ്ങിയെടുത്തത്. ഉടനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 4.45-ഓടെ മരിച്ചതായി ആശുപത്രി അധികൃതർ